Sunday, November 2, 2008

ആ മൃതദേഹങ്ങള്‍ കേരളത്തിനാവശ്യമുണ്ട്

കാശ്മീരില്‍ പൊലീസ് കെട്ടിപ്പൊതിഞ്ഞുവച്ചിരിക്കുന്ന നാല് മൃതദേഹങ്ങളെ ചൂണ്ടിക്കാട്ടി കേരളത്തില്‍ നടക്കുന്ന ഭീകരവാദ വേട്ട കേരളീയ പൊതുസമൂഹത്തെക്കുറിച്ചുള്ള ചില മുന്‍ധാരണകളെ പൊളിച്ചുകാട്ടാന്‍ സഹായകമായി.
ഒരു ഭരണകൂടത്തെ (അതും ഇടതുപക്ഷ) സകല തീവ്രവാദങ്ങള്‍ക്കും എതിരായി എങ്ങനെ പ്രയോഗിക്കാം എന്ന, പ്രയോഗിച്ച് വിജയിച്ച ഉത്തരേന്ത്യന്‍ പാഠം, കേരളത്തിലെ പൊതുമണ്ഡലത്തെക്കൊണ്ട് എളുപ്പം സമ്മതിപ്പിക്കാന്‍ കഴിഞ്ഞു. കാശ്മീരില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറയുന്ന കണ്ണൂരിലെ മുഹമ്മദ് ഫയാസിന്റെ ഉമ്മയെക്കൊണ്ട് 'എന്റെ മകന്റെ മൃതദേഹം എനിക്കുവേണ്ട' എന്ന് പറയിച്ചിടത്ത് തുടങ്ങുന്ന ഈ സമ്മതിപ്പിക്കല്‍.
തന്റെ മകനെ മുലയൂട്ടി വളര്‍ത്തി വലുതാക്കിയ ഒരു അമ്മ, അതും തികച്ചും ജൈവികമായ നൈസര്‍ഗികത കൈമോശം വരാത്ത ഗ്രാമീണ ചോദനകളുള്ള ആ സ്ത്രീ, ഇങ്ങനെയായിരിക്കും പറഞ്ഞിരിക്കുക: ''എത്ര കൊള്ളരുതാത്തവനായാലും എന്റെ മകന്റെ മൃതദേഹം എനിക്ക് അവസാനമായി കാണണം. അവന്‍ പാതകം ചെയ്തിട്ടുണ്ടെങ്കില്‍ അതിനവന്‍ എങ്ങനെ പ്രാപ്തനായി എന്ന് അറിയണം. അല്ലെങ്കില്‍ അവന്റെ ഉമ്മയായ എനിക്കുമാത്രമേ, ഒരു സംശയത്തിന്റെ കണിക, അവനുവേണ്ടി ബാക്കി വെക്കാനാകൂ. അവര്‍ തെറ്റുകാരനല്ലെങ്കില്‍? അവന്റെ ശരീരം തൊട്ടുനോക്കി ഞാന്‍ പറയാം, അവന്‍ തെറ്റു ചെയ്തോ എന്ന്. അതുകൊണ്ട് എനിക്ക് എന്റെ മകന്റെ ശരീരം ആവശ്യമുണ്ട്''.

മകനെ മുലയൂട്ടി വളര്‍ത്തിയ ആ സ്ത്രീ ആദ്യമായി ഒരമ്മയാണ്, പിന്നീടേ രാജ്യസ്നേഹിയാകുന്നുള്ളൂ. ഭരണകൂടം ആ സ്ത്രീയില്‍ നിന്ന് ഉമ്മയെ അപഹരിച്ചിരിക്കുന്നു.കപടദേശാഭിമാനത്തിന്റെ വിലയായി ഒരമ്മയില്‍ നിന്ന് മകനെക്കുറിച്ചുള്ള അവസാന ഓര്‍മ പോലും തുടച്ചുമാറ്റിയിരിക്കുന്നു.പകരം ഒരു മുസ്ലിം ഇങ്ങനെവേണം സ്വദേശാഭിമാനം തെളിയിക്കേണ്ടതെന്ന് പറയിച്ചിരിക്കുന്നു. അതും ഒരു വിഭാഗത്തെ അപ്പാടെ അരക്ഷിതവും ഭയകലുഷിതവുമായ മാനസികാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ട്.
മുസ്ലിംലീഗ് മുതല്‍ സി.പി.ഐ (എം)വരെ അവരുടെ രാജ്യസ്നേഹത്തെ വാഴ്ത്തുന്നു.ഭരണകൂടം എന്ന എക്കാലത്തെയും ശക്തമായ ഭീകരവാദം എത്ര സമര്‍ഥമായി പൊതുബോധത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു. വാസ്തവത്തില്‍ മതമൌലികവാദികളായ ജമാ അത്തെ ഇസ്ലാമി മുതല്‍ തീവ്രവാദ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഉറച്ച നിലപാടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി വരെയുള്ളവര്‍ ആ മൃതദേഹങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്,ആ മാതാപിതാക്കളെക്കൊണ്ട്.

ആ ശരീരങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുവച്ചാല്‍ കാണാവുന്ന സത്യങ്ങളുണ്ട്,ഒരു ഏറ്റുമുട്ടല്‍ കൊലപാതകത്തിലും ഇതുവരെ വെളിവാക്കപ്പെട്ടിട്ടില്ലാത്ത സത്യങ്ങള്‍ ഇതുവഴി ലഭിക്കുമായിരുന്നു.
കൊല്ലപ്പെട്ടവര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാണോ?
ഏറ്റുമുട്ടലിലാണോ അതോ പട്ടിയെപ്പോലെ വെടിവെച്ചുകൊന്നതോ?
അവര്‍ ആയുധധാരികളായിരുന്നുവോ?
ഭീകരവാദികളാകാനുള്ള ശാരീരിക/മാനസിക പരിശീലനം നേടിയിരുന്നുവോ?
ഇങ്ങനെ ഒരുപാട് സത്യങ്ങള്‍.
പക്ഷേ ആ ഉമ്മയുടെ മൊഴി ബലമായി എഴുതിവാങ്ങി, ഭരണകൂടം സത്യത്തെ സംസ്കരിച്ചിരിക്കുന്നു.അങ്ങനെ ഉത്തരേന്ത്യയിലെ ക്രിമിനല്‍ പൊലീസിംഗിന്റെ ബ്രാഞ്ച് കേരളത്തിലും തുറന്നിരിക്കുന്നു.

തീവ്രവാദികളെ
ആവശ്യമുണ്ട്


തീവ്രവാദം അനിവാര്യമാണ് എന്ന പാഠം കേരളീയ പൊതുബോധത്തില്‍ എവിടെയൊക്കെയോ കിടപ്പുണ്ട്.നാലുപേരെയുള്ളുവെങ്കിലും ഒരു അയ്യങ്കാളിപ്പടയിലും വൃദ്ധനായെങ്കിലും ഒരു മുണ്ടൂര്‍ രാവുണ്ണിയിലും പ്രതീക്ഷയര്‍പ്പിക്കുന്ന ന്യൂനപക്ഷം നമുക്കിടയിലുണ്ട്. കൊച്ചിയിലെയും തൃശൂരിലെയും അട്ടപ്പാടിയിലെയും വയനാട്ടിലെയും കണ്ണൂരിലെയും അടിസ്ഥാന ജനം ഇത്തരം തീവ്രവാദങ്ങളെ അവരുടെ കുടിലുകളില്‍ ഇന്നും സംരക്ഷിച്ചുപോരുന്നുണ്ട്, ആധിപത്യശക്തികളെ എതിരിടാനുള്ള ഏറ്റവും ദുര്‍ബലനായ ഒരു മനുഷ്യന്റെ അവസാനത്തെ ആയുധമായി. ഈയൊരു സ്പേസിനകത്തേക്കാണ് മതം അതിന്റെ ആപ്പടിച്ചു കയറ്റുന്നത്. മാവേയിസ്റ്റുകളും മതവര്‍ഗീയവാദികളും പൊതുവേദി പങ്കിടുന്ന വിസ്മയം ഒരുപക്ഷേ കേരളത്തിലേ കാണാനാകൂ;
ഇടതുപക്ഷത്തിന്റെ സ്റ്റേജില്‍ നിന്ന് ജമാ അത്തെ ഇസ്ലാമി വേദമോതുന്ന അതേ അത്ഭുതം.
അങ്ങനെ മതവും ക്രൈമും മാഫിയയും ചേര്‍ന്നൊരുക്കുന്ന 'തമ്മനം ഷാജി' സിനിമയായി തീവ്രവാദം അധഃപ്പതിക്കുന്നതോടെ, സമൂഹത്തെ പുരോഗമനപരമായി പുനഃസംഘടിപ്പിക്കാന്‍ അനിവാര്യമായ യഥാര്‍ഥ തീവ്രവാദത്തെക്കൂടി എളുപ്പം ഹിറ്റ്ലിസ്റ്റിലാക്കാന്‍ ഭരണകൂടത്തിന് കഴിയുന്നു.

ഇക്കാര്യത്തില്‍ മീഡിയ പ്രധാന വില്ലന്മാരിലൊരാളായി വരുന്നു. തെഹല്‍ക്കയെപ്പോലെ, തക്ക സമയത്ത് സധൈര്യം ഇടപെടുന്ന ഒരു മാധ്യമത്തിന്റെ കുറവ് നാം അനുഭവിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ മുലകുടി മാറാത്ത ചാനല്‍ജോക്കികള്‍ ഭരണകൂടത്തിന്റെ ലിംഗം കൈയില്‍പ്പിടിച്ച് നടത്തുന്ന 'ഓറല്‍' വിദ്യ തൃപ്തികരമായി തുടരുന്നു. കെ.പി മോഹനന്റെ വായയാണ്, ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ വേണുവിനുപോലും. നിര്‍ണായക സമയത്ത് സംഘ് പരിവാര്‍ കൂറ് മറയില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ഗോപാലകൃഷ്ണന്റെ മാതൃഭൂമിയാണ് പത്രങ്ങളില്‍ മുന്നില്‍. രാജ്യസ്നേഹികളുടെ കൂട്ടയോട്ടത്തില്‍ ഒന്നാമതെത്താനുള്ള വഴക്കം നേടിയിരിക്കുന്ന മാധ്യമം.

മാതൃഭൂമിയുടെ
ഞെരമ്പുമൂല്യം


മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം: നവംബര്‍ രണ്ട്) ഡോ. ടി. അനിതകുമാരി, വിജയകൃഷ്ണന്‍ പൂജപ്പുര എന്നിവരുടെ കത്തുകളുണ്ട്, ജോണ്‍പോളിന്റെ അനുഭവപരമ്പരയെ വിമര്‍ശിച്ച്. 'ജോണ്‍പോളിന്റെ പാളങ്ങള്‍ എന്ന ആത്മകഥ ചലച്ചിത്രത്തിന്റെ അക്കാദമിക് തലത്തിന് പുറത്തുനില്‍ക്കുന്ന ഗോസിപ്പുകളും വ്യക്തികഥകളും ഉള്‍പ്പെടെയുള്ള പൈങ്കിളിയെഴുത്താണെ'ന്ന് അനിതകുമാരി എഴുതുന്നത് നൂറുശതമാനം ശരി. പക്ഷേ അനിതകുമാരി പറയുംപോലെ ജോണ്‍പോളല്ല ഇതില്‍ ഒന്നാംപ്രതി. മാതൃഭൂമി ആഴ്ചപ്പതിപ്പാണ്, ഇതുപോലെ മൂന്നാംകിട പൈങ്കിളിക്കഥകള്‍ കുത്തിനിറയ്ക്കുകയാണ് ആഴ്ചപ്പതിപ്പിനെ ജനപ്രിയമാക്കാനുള്ള മാര്‍ഗം എന്ന് തീരുമാനിച്ച അതിന്റെ പത്രാധിപ സമിതിയാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ഫോര്‍മാറ്റിലേക്കുള്ള മാറ്റത്തെ ഈയൊരു നിമിത്തത്തില്‍ പരിശോധിക്കാവുന്നതാണ്. കവര്‍ ഡിസൈന്‍ മുതല്‍ ലേ ഔട്ടിലും പേജിനേഷനിലും ഉള്ളടക്കത്തിലും വ്യാപകമാറ്റമാണ് മാതൃഭൂമി വരുത്തിയത്. കൂടുതല്‍ സ്പേസിംഗ്, ലൈവായ ബ്ലര്‍ബുകള്‍, ചിത്രങ്ങളുടെ കാപ്ഷനോടൊപ്പം ചേര്‍ക്കുന്ന ചെറുകുറിപ്പുകള്‍, കളര്‍ പാറ്റേണ്‍ തുടങ്ങി ലേ ഔട്ടിന്റെ സാധ്യത ക്രിയാത്മകമായി പരീക്ഷിക്കാനുള്ള ശ്രമത്തില്‍ അവസാനിക്കുന്നു ഈ മാറ്റം. ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കം പൂര്‍ണമായി തന്നെ പള്‍പ്പിനും പൈങ്കിളിക്കും അടിപ്പെട്ടു,അങ്ങനെയല്ല എന്ന് വരുത്തിതീര്‍ക്കാന്‍ ചില ലക്കങ്ങളില്‍ ചില ലേഖനങ്ങള്‍ കൊടുക്കുന്നതൊഴിച്ചാല്‍. 'ജനകീയത' എന്നാല്‍ ബുദ്ധിശൂന്യവും വൈയക്തികവും അതിവൈകാരികവും രസകരവുമായ ആവിഷ്കാരങ്ങളാണെന്ന് അതിന്റെ പത്രാധിപസമിതി നിശ്ചയിച്ചിരിക്കുന്നു.
വ്യഭിചരിക്കപ്പെട്ട ഒരുതരം ജനപ്രിയ ലേബലാണ് ഇന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിനുള്ളത്.
അതിന്റെ ഉള്ളടക്കത്തില്‍ അതിപ്രാധാന്യത്തോടെ ഇടം നേടുന്ന മാറ്ററുകളുടെ പൊതുസ്വഭാവം പരിശോധിച്ചുനോക്കുക. രാഷ്ട്രീയമായാലും സംസ്കാരമായാലും സിനിമയായാലും വൈയക്തിക അനുഭവങ്ങളായാലും സാഹിത്യമായാലും ചിന്തയെ ക്ഷോഭാകുലമാക്കാത്തതും ബുദ്ധിയെ തീക്ഷ്ണമാക്കാത്തതുമായ നിലപാടുകളേ ആഴ്ചപ്പതിപ്പിന് ഇപ്പോള്‍ സ്വീകാര്യമാകൂ.
ഉദാഹരണത്തിന് ഉള്ളടക്കത്തില്‍ ഇപ്പോള്‍ അധികപങ്കും അപഹരിക്കുന്ന സിനിമ എടുക്കാം. മാര്‍ക്കറ്റ് ഇക്കോണമിയെ ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെടുന്ന മുഖ്യധാരാ നിലപാടുകളുടെ സാധൂകരണമായാണ് സിനിമ മുഖ്യഇടം നേടുന്നത്. ഇടയ്ക്ക് ജോണപോളിന്റേതുപോലത്തെ വയറിളക്കങ്ങള്‍.അല്ലെങ്കില്‍ എസ്.ശാരദക്കുട്ടിയുടേതുപോലത്തെ അത്യന്തം പ്രതിലോമകരമായ പുരുഷക്കാഴ്ചകള്‍.

നയന്‍താരയുടെയും ജയഭാരതിയുടെയും ലക്ഷ്മിയുടെയും ശരീരങ്ങള്‍ ലേ ഔട്ടില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യത ഒന്നുമാത്രമാണ് ശാരദക്കുട്ടിയുടെ 'പെണ്ണുടലിന്റെ പ്രഖ്യാപനങ്ങള്‍' എന്ന ലേഖനത്തിന്റെ പ്രസിദ്ധീകരണ യോഗ്യത. ഗീത മുമ്പ് 'ജനശക്തി'യിലും ('ചെമ്മീനി'ല്‍ ഷീലക്കും മറ്റും ഉപയോഗിച്ച കോസ്റ്റ്യൂ ഡിസൈനിംഗിന്റെ രാഷ്ട്രീയത്തെക്കുറിച്ച്) ഗീഥ, ശ്രീവിദ്യയെക്കുറിച്ച് മാതൃഭൂമിയില്‍ തന്നെ എഴുതിയ ലേഖനത്തിലെയും വാദമുഖങ്ങള്‍ അതേപടി എടുത്തുപയോഗിക്കുകയാണ് ശാരദക്കുട്ടി, കടപ്പാടോ അപഹരണത്തിന്റെ ലജ്ജയോ കൂടാതെ.
വ്യഭിചാരത്തിനെ ലൈംഗികത്തൊഴിലെന്ന ലേബലില്‍ സ്ത്രീപക്ഷ വ്യവഹാരമാക്കി മാറ്റി നവലിബറല്‍ ലൈംഗിക വിപണി സൃഷ്ടിച്ചെടുത്ത ധാര്‍മിക/സാമ്പത്തിക മൂല്യബോധത്തെ അതേ പ്രത്യയശാസ്ത്രനിലപാടുകളോടെ പ്രതിഷ്ഠിക്കുകയാണ് ലേഖിക. പരസ്പര സമ്മതപ്രകാരം കോണ്‍ട്രാക്റ്റ് ഒപ്പിട്ട് പണം വാങ്ങി ചെയ്യുന്ന തൊഴിലെന്ന രീതിയില്‍,തൊഴില്‍പ്രശ്നമാണ് നടിമാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന മട്ടിലാണ് ശാരദക്കുട്ടിയുടെ വ്യാഖ്യാനം. സ്വന്തം ശരീരത്തെ സ്വമേധയാ പ്രയോഗിക്കാനുള്ള സ്വാതന്ത്യ്രം നടികള്‍ക്ക് മുഖ്യധാരാ സിനിമയിലുണ്ടോ? 'സ്വയം വിവസ്ത്രരായിക്കൊണ്ട് കാഴ്ചയുടെ ഉടലുകള്‍ നടത്തിയ വിമോചന പ്രഖ്യാപനം കൂടിയാണ് മലയാളസിനിമയിലെ പെണ്‍ചരിതം'എന്ന് ഈ സ്ത്രീനാമധാരി എഴുതുന്നത് ഉദ്ധരിച്ച പുരുഷലിംഗം കൊണ്ടാണ്. ഇത്തരം നൈമിഷികമായ ഭോഗസുഖം മാത്രമാണ് മാതൃഭൂമി ഇപ്പോള്‍ നല്‍കുന്നത്.ഫലമോ ബുദ്ധിയുടെയും ചിന്തയുടെയും ശോഷണവും.
'സുബ്രഹ്മണ്യപുര'ത്തെ കവര്‍സ്റ്റോറിയാക്കുമ്പോള്‍ സിനിമ ഒരു ജനപ്രിയ ഉല്‍പ്പന്നമാണ് എന്ന മാര്‍ക്കറ്റ് പ്രത്യയശാസ്ത്രത്തെ സംരക്ഷിച്ചാണ് അതിന്റെ അഭിമുഖങ്ങളും നിലപാടുകളും റീറൈറ്റ് ചെയ്യപ്പെടുന്നത്.സൌന്ദര്യശാസ്ത്രപരമോ സാംസ്കാരികമോ ആയ ഒരു സന്ദേഹം പോലും ഇവയിലൊരിടത്തും എഡിറ്റര്‍ക്കോ ലേഖകനോ ഇല്ല, വായനക്കാരന് ഒരിക്കലും പാടില്ല.
ഓരോ ലേഖനവും അതിലെ ഓരോ വരികളും ഇത്രമേല്‍ പ്രത്യയശാസ്ത്രരഹിതവും സന്ദേഹമുക്തവും ജനപ്രിയവുമാക്കിത്തീര്‍ക്കാന്‍ എഡിറ്റര്‍മാര്‍ ഓരോ ആഴ്ചയിലും കഠിനാധ്വാനം ചെയ്യുന്നുണ്ടാകണം. അതിന് ഫലവും കാണുന്നുണ്ടാകണം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് മുതല്‍ ട്രെയിന്‍ ടോയ്ലറ്റ് വരെയുള്ള അടിസ്ഥാനവര്‍ഗത്തിന്റെ വികാരഭൂമികളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഞെരമ്പുമൂല്യം ഏറിയിരിക്കുന്നു.

എം.ടിയുടെ
അധോലോക
സംഭാവനകള്‍


ഭാഷാപോഷിണിയില്‍ (ഒക്ടോബര്‍)എം.ടി വാസുദേവന്‍ നായരുടെ 'ചലച്ചിത്ര ജീവിതം' തുടങ്ങിയിരിക്കുന്നു. 'കാണാവുന്ന സാഹിത്യം' എന്നൊരു പത്രാധിപക്കുറിപ്പ് ആമുഖമായുണ്ട്. നാല്‍പതുവര്‍ഷം നീണ്ട എം.ടിയുടെ ചലച്ചിത്രജീവിതം മലയാള ചലച്ചിത്രരംഗത്തിന്റെ ഒരു സമാന്തരചരിത്രമാകും എന്ന പ്രതീക്ഷയിലാണ് പത്രാധിപര്‍ കെ.സി നാരായണന്‍. എന്നാല്‍ ഇതേ നാല്‍പതുവര്‍ഷമായി എം.ടിയുടെ സിനിമകള്‍ കേട്ടുകൊണ്ടിരിക്കുന്ന മലയാളികള്‍ക്ക് ആ പ്രതീക്ഷ ഒട്ടുമുണ്ടാകാനിടയില്ല.
'നിര്‍മാല്യം' ഒഴിച്ചുനിര്‍ത്തിയാല്‍ എം.ടി സംവിധാനം ചെയ്തതും തിരക്കഥ എഴുതിയതുമായ സിനിമകള്‍ മുഖ്യധാരാ ഭാവുകത്വവുമായുള്ള നിര്‍ലജ്ജാകരമായ ബാലന്‍സിംഗ് സൃഷ്ടികളാണ്. സിനിമയെ 'കാണാവുന്ന സാഹിത്യം' ആക്കി മാറ്റി എന്നതുതന്നെയാണ് എം.ടി സിനിമയോട് ചെയ്ത ഏറ്റവും വലിയ ചതി. തന്റെ എഴുത്ത് നേടിയെടുത്ത അപ്രമാദിത്വത്തിന്റെ ചെലവിലാണ് എം.ടി,സിനിമയെയും തിരക്കഥയെയും അച്ചടിച്ചുവെക്കാവുന്ന ഗ്രന്ഥങ്ങളാക്കി മാറ്റിയത്.ഹരിഹരനെപ്പോലെയും ഹരികുമാറിനെപ്പോലെയുമുള്ള സംവിധായകര്‍ ഇതിനുവേണ്ടി നന്നായി കൂലിപ്പണി ചെയ്തുകൊടുത്തു. ഭരതനും('താഴ്വാരം') പവിത്രനും('ഉത്തരം')പോലും ഒരു പരിധിക്കപ്പുറം ഈ ഭാവുകത്വനൃശംസതയെ ചെറുക്കാനായില്ല. സിനിമയുടെ പേരില്‍ വാക്കുകൊണ്ട് എം.ടി സൃഷ്ടിച്ച ചതിക്കുഴികളില്‍പ്പെട്ട് എത്രയോ സംവിധായകരുടെ സര്‍ഗശേഷി ജീര്‍ണിച്ചുകിടക്കുന്നു ഇപ്പോഴും. തീര്‍ച്ചയായും അത് സിനിമയുടെ ഒരു സമാന്തരചരിത്രമല്ല, സിനിമയുടെ അധോലോക ചരിത്രമാണ്.
പരമ്പര തുടങ്ങുന്നത് മദ്രാസില്‍ പണ്ട് എം.ടിയോടൊപ്പമുണ്ടായിരുന്ന ഒരു വാസു അണ്ണനെക്കുറിച്ചുള്ള ജീവിതചിത്രത്തോടെയാണ്. ഇത്തരം ജീവിതചിത്രങ്ങള്‍ മാത്രമാണ് എം.ടിക്ക് സിനിമ. അതുകൊണ്ട് 'എന്റെ ചലച്ചിത്ര ജീവിതം' എന്നതിനപകരം 'എന്റെ സ്വന്തം ജീവിതം' എന്നായിരുന്നു പരമ്പരക്ക് യോജിച്ച ടൈറ്റില്‍.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും എം.ടിയും വീണ്ടും ഒന്നിക്കുന്ന സവിശേഷതയുമുണ്ട് ഇതിന്. ഭൂമിയാകട്ടെ,പാതാളമാകട്ടെ,സ്വര്‍ഗമാകട്ടെ അവ ഏതു കാലഘട്ടത്തിലേതുമാകട്ടെ,ആര്‍ട്ടിസ്റ്റ് സുജാതന്റെ രംഗപടം പോലിരിക്കും നമ്പൂതിരിയുടെ വര,ഒരു മാറ്റവുമുണ്ടാകില്ല. അതുതന്നെയാണ് 116 വര്‍ഷം പ്രായമായ ഭാഷാപോഷിണിക്ക് വേണ്ടതും.പത്രത്തോടൊപ്പം ഞായറാഴ്ചകളില്‍ സൌജന്യമായി വിതരണം ചെയ്യുന്ന ഏതെങ്കിലും വാരാന്തപ്പതിപ്പുകളില്‍ സ്പേസ് ഫില്ലറായി അച്ചടിച്ചുവരേണ്ട എഴുത്തും വരയും കവര്‍സ്റ്റോറിയാക്കി അവതരിപ്പിച്ചതിന് വന്ദ്യവയോധികപത്രാധിപര്‍ക്ക് 'ചിന്ന'പ്രണാമം.

പച്ചത്തെറി
'മാധ്യമ'ത്തിലാകുമ്പോള്‍
വരേണ്യതക്കെതിരായ
കീഴാളപക്ഷ സാഹിത്യം


മലയാളത്തിലെ സന്മാര്‍ഗ/സദാചാര മാഗസിന്‍ ജേണലിസത്തിന് മാധ്യമം ആഴ്ചപ്പതിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന ചെറുതല്ല. മീഡിയസ്കാന്‍ എന്ന പേരില്‍ ഓരോ ആഴ്ചയും രണ്ടുപേജ് കണ്ണീരുതന്നെ ഒഴുക്കുന്നുണ്ട്. കൂടാതെ പോസ്റ്റുമാന്‍ കൊണ്ടുവരുന്ന (മുമ്പ് കൊറിയറു വഴിയായിരുന്നു മാധ്യമത്തിന് മാറ്റര്‍ കിട്ടിയിരുന്നത്. അതിപ്പോള്‍ പോസ്റ്റോഫീസ് വഴിയായിട്ടുണ്ട് എന്നുതോന്നുന്നു കവര്‍സ്റ്റോറികളുടെ കാലപ്പഴക്കവും നിലവാരവും നോക്കുമ്പോള്‍) കഥ, കവിത, ലേഖനം, അഭിമുഖം എന്നിവയില്‍ എത്ര ഗ്രാം ഇസ്ലാം മതവിരുദ്ധത, ദൈവനിഷേധം, ലൈംഗികവര്‍ണന, സ്ത്രീപക്ഷം, മതനിരപേക്ഷത, ജനാധിപത്യം എന്നൊക്കെ അളന്നുനോക്കാന്‍ ഒരു ത്രാസും സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ സുഭാഷ്ചന്ദ്രന്റേതടക്കമുള്ള പല അശ്ലീലകൃതികളും ഇതിനകം സന്മാര്‍ഗ ഗില്ലറ്റിംഗിന് വിധേയമായി. പറഞ്ഞുകേള്‍ക്കുന്ന സംഭവമാണ്. പണ്ട് ഒരു കഥയില്‍ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു:''മകളെ കണ്ടപ്പോള്‍ അവളുടെ മുലക്കണ്ണ് തുടിച്ചു''.മുല എന്നത് അശ്ലീലപദമായതിനാല്‍ മാധ്യമത്തിന്റെ എഡിറ്റര്‍ അത് വെട്ടിക്കളഞ്ഞ് 'മകളെ കണ്ടപ്പോള്‍ അവളുടെ കണ്ണ് തുടിച്ചു എന്നാക്കി മാറ്റി'.
ചാരുനിവേദിതയെപ്പോലെയുള്ള പല അസാന്മാര്‍ഗികളും മാധ്യമത്തില്‍ നിന്ന് ഔട്ടായി. പ്രായത്തിന്റെ പരാധീനതകള്‍ കൊണ്ട് സന്മാര്‍ഗവാദികളായി മാര്‍ക്കം കൂടിയ മേതിലും നിര്‍മല്‍കുമാറും അതിന് സ്വീകാര്യരുമായി.
പക്ഷേ തെറി നേരെചൊവ്വേ പറഞ്ഞാലേ മാധ്യമത്തിന്റെ സന്മാര്‍ഗഎഡിറ്റര്‍ക്ക് പിടികിട്ടൂ. അതുകൊണ്ട് 560ം ലക്കത്തില്‍ മാമുക്കോയ എഴുതുന്ന താഹ മാടായിയുടെ ആത്മകഥയില്‍ വിവരിക്കുന്ന പച്ചത്തെറികള്‍ എഡിറ്റര്‍ക്ക് മനസ്സിലായില്ല.
തിക്കുറിശãിയും മോഹന്‍ലാലും(ഫിറ്റായി)ഇരിക്കുമ്പോള്‍ പറയുന്ന മറിച്ചുചൊല്ലലുകളെക്കുറിച്ചാണ് മാമുക്കോയ പറയുന്നത്. ഇത് വരേണ്യഭാവുകത്വത്തിന് ബദലായ കീഴാളപക്ഷ സാഹിത്യമായാണ് കോയ മാടായി അവതരിപ്പിക്കുന്നത്. അത് അച്ചടിക്കാന്‍ കൊള്ളാത്തതാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ടെങ്കിലും മാധ്യമത്തില്‍ തന്നെ പച്ചയായി അത് അച്ചടിച്ചുവന്നു.

തെറികളില്‍ ചിലത്; പരിഭാഷ സഹിതം.
1. പത്രക്കാരന്‍ സണ്ണി മരിച്ചു. ബോഡി പള്ളീല് മറവ് ചെയ്യില്ല. കാരണം പള്ളി പുണ്യസ്ഥലായതോണ്ട്. (പരി: സത്രക്കാരന്‍ പണ്ണി മരിച്ചു. ബോഡി പള്ളീല് മറവ് ചെയ്യില്ല. കാരണം പുള്ളി പണ്ണിയ സ്ഥലമായതോണ്ട്, പണ്ണാന്‍ പറ്റിയ സ്ഥലം പള്ളിയാണെന്ന് വ്യംഗ്യം).
2.തല മുട്ടരുത് (മുല തട്ടരുത്)
3. പുലര്‍ച്ചെ ഒരു പൂജാരി ആറ്റില്‍ ചാടി (അലര്‍ച്ചെ ഒരു പൂജാരി പൂറ്റില്‍ ചാടി).
4. പെരുമണ്‍ ദുരന്തം നടന്ന സമയത്ത് വണ്ടി അയലന്റായിരുന്നു (പെരുമണ്‍ ദുരന്തം നടന്ന സമയത്ത് അണ്ടി വയലന്റായിരുന്നു).
5. ടെന്നീസിന് പെന്‍ഷനില്ല (പെന്നീസിന് ടെന്‍ഷനില്ല).
വെള്ളമടിപ്പാര്‍ട്ടികളില്‍ കുണ്ടന്മാര്‍ കഴപ്പ് മാറ്റാന്‍ പറയുന്ന പച്ചത്തെറി തിക്കുറിശãിയും മോഹന്‍ലാലും പറഞ്ഞാലോ അത് മാമുക്കോയയെക്കൊണ്ട് പറയിച്ചാലോ യഥാര്‍ത്ഥ സാഹിത്യമാകില്ല, അത് മാധ്യമം ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നാലോ യഥാര്‍ത്ഥ നിലപാടുള്ള അധോതല സാഹിത്യമാകും. നമ്പൂരി ഫലിതത്തേക്കാളും സ്ത്രീവിരുദ്ധവും അശ്ലീലവുമായ തനി പോണ്‍ സംഭവമാണിത്. പൊതുഇടത്തിലെന്നല്ല, സ്വബോധത്തോടെ പറയാന്‍ മടിക്കുന്ന, മദ്യലഹരിയുടെ അഴിഞ്ഞാട്ടത്തില്‍ മാത്രം പുലമ്പുന്ന പച്ചത്തെറി ഇതാദ്യമായിട്ടായിരിക്കും ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ അതേപടി അച്ചടിച്ചുവരുന്നത്. അതിന് പടച്ചതമ്പുരാന്‍ മാധ്യമത്തെ തന്നെ തെരഞ്ഞെടുത്തത് തികച്ചും അനുയോജ്യമായി.
മീഡിയസ്കാന്‍ എഴുതുന്ന മോറല്‍ കോണ്‍സ്റ്റബിള്‍ എന്തു പറയുന്നു?