Friday, October 3, 2008

ബ്ലഡി മാധ്യമം

സുഭാഷ് ചന്ദ്രന്റെ 'ബ്ലഡി മേരി' നല്ല കഥയാണ്. അദ്ദേഹത്തിന്റെ കഥകളുടെ വലിയ സവിശേഷത; ഭാവനയുടെ ഭ്രാന്തമായ സഞ്ചാരം യാഥാര്‍ഥ്യമാകുമ്പോഴുള്ള ഞെട്ടല്‍; ഈ കഥയെയും മികച്ച വായനാനുഭവമാക്കുന്നു. കഥ വായിച്ചു കഴിഞ്ഞപ്പോഴുണ്ടായ ഒരു സംശയം: ഈ കഥ മാധ്യമം ആഴ്ചപ്പതിപ്പ് എന്തുകൊണ്ട് നിരസിച്ചു?
'ബ്ലഡി മേരി' ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുമെന്ന് വലിയ പ്രാധാന്യത്തോടെ മാധ്യമം പരസ്യം ചെയ്തിരുന്നു. കഥയാകട്ടെ,
കവര്‍ സ്റ്റോറിയാകട്ടെ ഒരു മാറ്റര്‍ കമ്മിറ്റ് ചെയ്യുന്നത് ഫോണിലൂടെ എഴുത്തുകാരന്റെ സമ്മതം വാങ്ങിയിട്ടോ അതോ അതിന്റെ ഗുണം നോക്കിയിട്ടോ?

പത്രാധിപസമിതി കമ്മിറ്റ് ചെയ്ത ശേഷമായിരിക്കണമല്ലോ കഥ പരസ്യം ചെയ്തത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ഈ കഥ പ്രസിദ്ധീകരിക്കപ്പെട്ടില്ല എന്ന് വ്യക്തമാക്കേണ്ട ബാധ്യത പ്രസിദ്ധീകരണത്തിനുണ്ട്. ഓണപ്പതിപ്പിന്റെ ആരും കാണാത്തൊരു മൂലയില്‍ 'പരസ്യം ചെയ്ത കഥ പ്രസിദ്ധീകരിക്കാനാകാത്തതില്‍ ഖേദിക്കുന്നു' എന്ന്, കൊറിയറുകാരന്‍ എത്തിക്കാന്‍ താമസിച്ചതുകൊണ്ട് എന്നോ മറ്റോ തോന്നിപ്പിക്കുംവിധം, ഒരറിയിപ്പുമാത്രം.

അതിനേക്കാള്‍ ഗൌരവകരമായ പ്രശ്നം ഇതിലുണ്ട്. സദാ നേരവും മീഡിയയുടെ നൈതികതയെക്കുറിച്ച് വയറിളകിക്കൊണ്ടിരിക്കുന്ന ഒരു കോളം ഗുദത്തിന്റെ സ്ഥാനത്ത് ഫിറ്റു ചെയ്താണ് ഈ പ്രസിദ്ധീകരണം ആഴ്ച തോറും ഇറക്കുന്നത്. ഇതേ പ്രസിദ്ധീകരണം ഒരു രചനയുടെ മൂല്യനിര്‍ണയത്തിന് സ്വീകരിക്കുന്ന അത്യന്തം സങ്കുചിതവും പ്രതിലോമകരവുമായ ഉപാധികളെക്കുറിച്ച് ഈ സംഭവം ആശങ്കാജനകമായ മുന്നറിയിപ്പ് നല്‍കുന്നു.
ദൈവനിന്ദ, ലൈംഗിക വര്‍ണന, മതനിഷേധം തുടങ്ങിയ ആശയ/ആവിഷ്കാര രീതികളെ നിഷിദ്ധങ്ങളാക്കി പ്രഖ്യാപിക്കുന്ന എഡിറ്റോറിയല്‍ പോളിസി മാധ്യമത്തിനുണ്ട്. 'ബ്ലഡി മേരി' ഈ പോളിസിയെ ലംഘിക്കുന്ന കഥയല്ല. മാത്രമല്ല, ഇതിനേക്കാള്‍ 'അതിരു'വിടുന്ന വര്‍ണനകളുള്ള നോവലുകളും നീണ്ടകഥകളും മാധ്യമം തന്നെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോള്‍ എവിടെയാണ് തകരാറ്?
രചനകള്‍ക്കുമേലുള്ള മാധ്യമത്തിന്റെ മോറല്‍ പോലീസിംഗിന്റെ അതിര് കൂടുതല്‍ സങ്കുചിതവും ഏകാധിപത്യപരവുമായി തീര്‍ന്നിരിക്കുന്നു. ശ്രദ്ധേയനായൊരു കഥാകൃത്തിനെ വായനക്കാര്‍ക്ക് നിഷേധിക്കുന്ന മൌലികാവകാശലംഘനത്തോളം എത്തിയിരിക്കുന്നു അത്.

5 comments:

അനാഗതശ്മശ്രു said...

പ്രതിഭ വറ്റിയ സുഭാഷ് ചന്ദ്രനെ ആണു ആ കഥ കാണിച്ചു തന്നതു..
ഇവരെയൊക്കെ ചുമ്മാ പൊക്കാതെ മാഷെ..

Rammohan Paliyath said...
This comment has been removed by the author.
Sajjad said...

താങ്കളുടെ പ്രധാന ഉദ്ദേശം തെറി എഴുതുകയൊ സാഹിത്യ വിമര്‍ശനമൊ?

Unknown said...

കഥയെഴുതുമ്പോള്‍..
ബ്ലഡി മേരി , സുഭാഷ് ചന്ദ്രന്റെ പുതിയ കഥവായിച്ച ശേഷം എനിക്കും കഥയെഴുതണമെന്ന കലശലായ മോഹമുണ്ടായി.. [സുഭാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കഥയെഴുതാന്‍ മുട്ടി] ..ജുഗുപ്സയാണല്ലൊ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ദശരസം. അങ്ങേരുടെ ഏതു കഥയിലും ആ ഒരു വികാരം പൂത്ത് തളിര്‍ത്ത് നില്‍പ്പല്ലെ.
ആധുനികന്‍ കഥയെഴുതാന്‍ തുനിഞ്ഞാല്‍ ആദ്യം അച്ഛന്റെ നെഞ്ചത്ത്.. പിന്നെ അയല്‍ക്കാരന്റെ. എന്നൊക്കെ കഥയെഴുത്തിലെ കേമന്മാര്‍ പറയുന്നു, അമ്മൂനറിഞ്ഞൂടാ.. ശ്രമിക്കാം..

ആദ്യം കഥയ്ക്ക് ഒരു പേരുവേണമല്ലൊ.. ഒരു പുരുഷനെക്കുറിച്ചാവണം എന്റെ കഥ.. എല്ലാം തികഞ്ഞ ഒരാള്‍.. അങ്ങനെ ഓര്‍ത്തപ്പോള്‍ , ആണുങ്ങള്‍ കൂടുന്നേടത്തെ അരുമയായ, പോപുലറായ ഒരു ‘ലവനെ’ ഓര്‍മ്മ വന്ന്നത്.
കര്‍ത്താവ് , കര്‍മ്മം , ക്രിയ ഒക്കെ ആയ്ട്ട് ഓരോ ഡയലോഗിന്റെ എവിടെയും പ്രത്യക്ഷപ്പെടാന്‍ അവകാശമുള്ള , സുഹൃത്തിനെയും ഭാര്യയെയും എന്തിനു, അമ്മായി അപ്പനെ വരെയും സ്നേഹത്തോടെയൂം ദേഷ്യത്തോടെയും പിന്നെ ഇടയ്ക്കൊക്കെ ലാലേട്ടന്റെ “ചുമ്മാ”തെയുമൊക്കെ വിളിക്കപ്പെടുന്നവന്‍.. എന്നാല്‍ പിന്നെ എന്റെ ആദ്യ കഥയുടെ പരമ പുരുഷനു, നായകനു ആ പേരു മതി.... മലയാളി എന്നാല്‍ ലവനാണ്. ഇനിയല്‍പ്പം മോഷണവുമാകാം..
അങ്ങനെയല്ലെ ചുളുവില്‍ കഥയെഴുതാന്‍ കഴിയു.. സുഭാഷ് പഴയൊരു നാടകത്തെ[“ചോരക്കുഞ്ഞിനെ കൊന്ന,മേരി ഫെറാറിന്റെ കഥ”] ആണ് പകര്‍ത്തിയതെങ്കില്‍ ഞാന്‍ അങ്ങേരെ തന്നെ കോപി ചെയ്തേക്കാം.. അപ്പോള്‍ പേരു മുഴുവനായി..

“ബ്ലഡ്ഡി മൈരന്‍“.. കഥ എഴുതുകയാണ്...

(തുടരും)



ഓര്‍ക്കൂട്ടിലെ കാമം,സൂത്രം എന്ന കമ്മ്യൂണിറ്റിയില്‍ കണ്ടതാണ്.

വല്ല വാസ്തവുമുണ്ടോ ?

വി. കെ ആദര്‍ശ് said...

സുഭാഷ് ചന്ദ്രന്‍ നല്ല പ്രതിഭയുള്ള കഥാകൃത്താണ്, പക്ഷെ ആ പ്രതിഭയുടെ മിന്നലാട്ടം പോലും ഈ കഥയില്‍ കണ്ടില്ല.
കഥയെന്തു കൊണ്ട് പ്രസിദ്ധീകരിച്ചില്ല എന്ന് കാര്യകാരണ സഹിതം വിശദീകരിക്കാനുള്ള മാന്യത മാധ്യമവും അല്ലെങ്കില്‍ എന്തുകൊണ്ട് തന്റെ കഥ മാധ്യമത്തില്‍ വന്നില്ല എന്ന്‍ സുഭാഷ് ചന്ദ്രനോ വ്യക്തമാക്കണം. അദ്ദേഹവും ഒരു പത്രപ്രവര്‍ത്തകനെന്നതിലുപരിയായി നാമെല്ലാം പ്രതീക്ഷയോടെ നോക്കുന്ന ഒരു ചെറുപ്പക്കാരനുമാണ്.

പിന്നെ മീഡിയാ സ്കാന്‍ അടച്ചുപൂട്ടേണ്ട സമയമെപ്പോഴേ കഴിഞ്ഞു. യാസീന്‍ അഷറഫ് നല്ലോരു അദ്ധ്യാപകനും മാധ്യമ നിരീക്ഷകനുമാണ് പക്ഷെ ഒരു പത്രത്തില്‍ ഇങ്ങനെ യൊരു കോളം ചെയ്യുമ്പോ വേണ്ടിവരുന്ന ചെറിയ നീക്കുപോക്കുകള്‍ പോലും വായനക്കാരായ നമുക്ക് ദഹിക്കില്ല. യാസീന്‍ അഷറഫ് ബ്ലോഗില്‍ ആണ് ഇതെഴുതുന്നതെങ്കില്‍ കുറച്ചു കൂടി നിക്ഷ്പക്ഷത കാണിക്കാന്‍ പറ്റുമായിരുന്നു.